പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മണ്ഡലം പ്രവർത്തക കൺവെൻഷനും അവാർഡ് ജേതാക്കളെ ആദരിക്കലും
.
കൊയിലാണ്ടി: പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മണ്ഡലം പ്രവർത്തക കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ആർ കെ സതീഷ് ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മുദ്ര അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി പുരസ്ക്കാരം നേടിയ നിധീഷ് പൂക്കാട്, സംസ്ഥാന ഫോക് ലോർ അവാർഡ് നേടിയ ബാബു കൊളപ്പുള്ളി, വി.കെ ഹമീദ് കുരിക്കൾ, അജീഷ് മുചുകുന്ന് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കൊയിലാണ്ടി നഗരസഭാംഗങ്ങളായ വി. രമേശൻ, ഷനിത്ത് മാധവിക, പയ്യോളി നഗരസഭാംഗം കെ. ജയകൃഷ്ണൻ എന്നിവർ അവാർഡ് ജേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. കെ.കെ മുഹമ്മദ്, സി. അശ്വനിദേവ്, ആർ.കെ ദീപ, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു.



