KOYILANDY DIARY.COM

The Perfect News Portal

വർണ്ണം 2023 ചിത്രരചനാ മത്സരത്തിൻ്റെ സമ്മാനദാനം നടന്നു

കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷനൽ കൊയിലാണ്ടി ലിജിയൻ നടത്തിയ വർണ്ണം 2023 ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം നടന്നു. കൊയിലാണ്ടി  കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് സി.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. നാഷനൽ പ്രസിഡണ്ട് Csl. വർഗ്ഗീസ് വൈദ്യൻ മുഖ്യാതിഥിയായി. വിദ്യാർത്ഥികളുടെ ഭാവി എങ്ങിനെ സുരക്ഷിതമാക്കാം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. 
അർഹരായ വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർ ഷിപ്പ് വിതരണവും ,
തിരെഞ്ഞെടുക്കപ്പെട്ട നാല് വ്യക്തികൾക്കുള്ള വീൽ ചെയർ വിതരണവും ചടങ്ങിൽ നാഷനൽ പ്രസിഡണ്ട് നിർവ്വഹിച്ചു. നാഷനൽ സെക്രട്ടറി ജനറൽ ജോസ് കണ്ടോത്ത്, അഡ്വ. ജതീഷ് ബാബു, മനോജ് വൈജയന്തം, ചന്ദ്രൻ പത്മരാഗം, മുരളി മോഹൻ സാന്ദ്രം, രാഖി ലാലു എന്നിവർ സംസാരിച്ചു.
Share news