KOYILANDY DIARY.COM

The Perfect News Portal

ബസുകളിലെ വിദ്യാർത്ഥി കൺസഷൻറെ പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍

ബസുകളിലെ വിദ്യാർത്ഥി കൺസഷൻറെ പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍ രംഗത്ത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ അറിയിച്ചു.

കണ്‍സഷന്‍ പ്രായപരിധി 18 ആയി ചുരുക്കണമെന്ന് ആവശ്യം ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷൻറെ ആവശ്യം. 2010ലെ സൗജന്യ നിരക്കാണ് ഇപ്പോഴും തുടരുന്നത്, ഇതിനിടയിലാണ് പ്രായ വര്‍ധനയെന്നും തീരുമാനത്തിനെതിരെ സമരത്തിലേക്ക് പോകുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ അറിയിച്ചു.

Share news