KOYILANDY DIARY

The Perfect News Portal

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജി.ജെ.ഷൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. കേരള സര്‍വകലാശാലയുടെ നിര്‍ദ്ദേശ പ്രകാരം കോളജ് മാനേജ്‌മെന്റിന്റേതാണ് നടപടി. ഷൈജുവിനെതിരെ ഉചിതമായ ശിക്ഷണ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോളജിന്റെ അഫലിയേഷന്‍ റദ്ദാക്കുമെന്ന് സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മാറ്റിയ ഡോ.ജി.ജെ.ഷൈജുവിന് പകരം പുതിയ പ്രിന്‍സിപ്പലായി ഡോ.എന്‍.കെ.നിഷാദിനെ നിയമിച്ചു. പ്രിന്‍സിപ്പലിനെതിരെ ഉചിതമായ ശിക്ഷണ നടപടി ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രാര്‍ കോളജ് മാനേജ്‌മെന്റിന് കത്തു നല്‍കിയിരുന്നു.

Advertisements

ആള്‍മാറാട്ടത്തിനും വ്യാജ രേഖ ചമക്കാനും പ്രില്‍സിപ്പല്‍ ഡോ.ജി.ജെ. ഷൈജു കൂട്ടുനിന്നു എന്ന് സിന്‍ഡിക്കേറ്റ് കണ്ടെത്തിയിരുന്നു.സര്‍വകലാശാലയെ തെറ്റായ വിവരം ധരിപ്പിച്ചത് പ്രിന്‍സിപ്പില്‍ എന്നും സിന്‍ഡിക്കേറ്റ് കണ്ടെത്തി.

ആള്‍മാറാട്ട കേസില്‍ കോളജ് നിയോഗിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ടിലും പ്രിന്‍സിപ്പലിന് ഗുരുതരമായ വീഴ്ച്ചയുണ്ടായതായി വ്യക്തമാക്കുന്നു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് കോളജ് മാനേജ്‌മെന്റ് നേരഞ്ഞെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ ഒന്നാം പ്രതിയാണ് പ്രിന്‍സിപ്പല്‍ ജി.ജെ.ഷൈജു. എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്ന എ.വിശാഖാണ് രണ്ടാം പ്രതി.വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം എന്നിങ്ങനെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതിനൊക്കെ പിന്നാലെയാണ് ജി.ജെ ഷൈജുവിന്റെ കസേര തെറിച്ചത്.

Advertisements