രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആശംസകൾ നേർന്നു: 80-ാം ജന്മദിനത്തിൽ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് പ്രമുഖർ

80-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകസഭ സ്പീക്കർ ഓം ബിർല തുടങ്ങിയവരും ആശംസ നേർന്നു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ക്ലിഫ് ഹൗസിലെത്തി ആശംസകൾ അറിയിച്ചു. പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്, മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സി.പി. രാധാകൃഷ്ണന്‍, ആസാം ഗവര്‍ണ്ണർ ലക്ഷ്മണന്‍ പ്രസാദ് ആചാര്യ എന്നിവരും ആശംസകൾ നേർന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫോണിലൂടെ ആശംസ നേർന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കര്‍ സിംഗ് ധാമി, ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, സ്പീക്കർ എ എൻ ഷംസീർ, കഥാകൃത്ത് ടി. പത്മനാഭൻ, ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ എന്നിവരും ആശംസകൾ അറിയിച്ചു.

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ, സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവരും സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക നേതാക്കളും മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു.

അതേസമയം കനത്ത മഴ കാരണം റെഡ് അലർട്ട് നിലനിൽക്കുന്ന കണ്ണൂരിൽ മെയ് 26 ന് നടത്താനിരുന്ന മുഖ്യമന്ത്രിയുടെ മേഖലാതല അവലോകന യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

