KOYILANDY DIARY.COM

The Perfect News Portal

കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയില്‍ കടുവയുടെ സാന്നിധ്യം

മാനന്തവാടി: കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയില്‍ കടുവയുടെ സാന്നിധ്യം. നാട്ടുകാര്‍ കടുവയെ കണ്ടു. പ്രദേശത്തെ സി സി ടിവിയില്‍ കടുവയുടെ ദൃശ്യവും പതിഞ്ഞിട്ടുണ്ട്. പടമല പള്ളിയുടെ പരിസരത്ത് റോഡ് മുറിച്ചുകടക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. പള്ളിയില്‍ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തില്‍ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീടിന്റെ സമീപ പ്രദേശമാണിത്.

Share news