സ്നേഹതീരം റസിഡൻസ് അസോസിയേഷൻ്റെ ഒന്നാം വാർഷികാഘോഷം പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു

കുറുവങ്ങാട്: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അണേലയുടെ ഒന്നാം വാർഷികാഘോഷം പ്രശസ്ത നാടക പ്രവർത്തകനായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു. പി ജുകിൽ കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി. ബി ബിന്ദു, രക്ഷാധികാരി സി കെ രാമൻകുട്ടി, ശ്രീജ റാണി എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. അസോസിയേഷൻ കൺവീനർ സി.പി ആനന്ദൻ സ്വാഗതവും ഇ. സഹജാനന്ദൻ നന്ദിയും പറഞ്ഞു.
