KOYILANDY DIARY.COM

The Perfect News Portal

മയിലിൻ്റെ മരണം ഷോക്കേറ്റാണ് സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം: വനംവകുപ്പ്

പന്തലായനിയിൽ ചത്തനിലയിൽ കണ്ടെത്തിയ മയിലിൻ്റെ മരണം ഷോക്കേറ്റാണ് സംഭവിച്ചതെന്ന് പ്രാഥമിക വിലയിരുത്തലെന്ന് വനംവകുപ്പ്. നഗരസഭ 15-ാം വാർഡിലെ സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിൽ ഇന്ന് കാലത്താണ് ഒരു ആൺ മയിലിനെ ചത്ത നിലയിൽ കണ്ടെത്തിത്. ഉടൻതന്നെ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം കൊടുക്കുകയായിരുന്നു. തുടർന്ന് പെരുവണ്ണാമുഴി ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ വിജയൻ്റെ നേതൃത്വത്തിലുള്ള സഘം സഥലത്തെത്തി പരിശോധന നടത്തി. മയിലിനെകൊണ്ടുപോയി.

ചത്ത മയിലിന് 2 ദിവസത്തെ പഴക്കം ഉണ്ടെന്ന് ഇവർ പറഞ്ഞു. ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രഥമിക വിലയിരുത്തൽ. കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്ത് പക്ഷിപ്പനി ഉള്ളതിനാൽ പോസ്റ്റ് മോർട്ടം നടത്തിയതിന്ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കാനാകുകയുള്ളൂ. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ വിജയന് പുറമെ ദേവാനന്ദ്, അഭിലാഷ്, ബാലൻ, പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

Share news