KOYILANDY DIARY.COM

The Perfect News Portal

പക്ഷിപ്പനിയിൽ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്; മന്ത്രി വീണാ ജോർജ്

പക്ഷിപ്പനിയിൽ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് പ്രത്യേക ഗൈഡ് ലൈൻ പുറത്തിറക്കിയിട്ടുണ്ട്. കർഷകർ ഗൈഡ് ലൈൻ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തിൽ പക്ഷിപ്പനി മനുഷ്യനിലേക്ക് വ്യാപിക്കുന്നത് കൂടുന്നു. പശ്ചിമ ബംഗാളിലും ഒരാൾക്ക് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Share news