ശിഹാബ് തങ്ങൾ ഓർമ്മയിൽ പ്രവാസി ലീഗ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി ക്ഷേമ പ്രവർത്തനത്തിന് തുടക്കമിട്ടു

കൊയിലാണ്ടി: ശിഹാബ് തങ്ങൾ ഓർമ്മയിൽ പ്രവാസി ലീഗ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി ക്ഷേമ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സംസ്ഥാന പ്രവാസി ലീഗ് ജനറൽ സെക്രട്ടറി കെ. പി. ഇമ്പിച്ചി മമ്മുഹാജി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സയ്യിദ് അൻവർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ പ്രവർത്തനഫണ്ട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് വി. പി ഇബ്രാഹിം കുട്ടി സി. കെ മുഹമ്മദലിക്ക് നൽകി നിർവ്വഹിച്ചു.

ശിഹാബ് തങ്ങൾ, ഉമ്മർ ബാഫക്കി തങ്ങൾ, പി.വി മുഹമ്മദ് അനുസ്മരണ പ്രഭാഷണം പി.കെ. ഉമ്മർ മൗലവി നടത്തി. ടി. അഷ്റഫ്, മശ്ഹൂർ തങ്ങൾ, പി.വി. മൂസക്കുട്ടി, അഹമ്മദ് വി.വി, കെ. ഹമീദ്, പി കെ. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. എം. കെ മുസ്തഫ സ്വാഗതവും സി. കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.

