KOYILANDY DIARY.COM

The Perfect News Portal

എഡിഎം കെ നവീൻബാബു ആത്മഹത്യചെയ്‌ത സംഭവത്തിൽ റിമാൻഡിലായിരുന്ന പി പി ദിവ്യക്ക്

കണ്ണൂർ: എഡിഎം കെ നവീൻബാബു ആത്മഹത്യചെയ്‌ത സംഭവത്തിൽ റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട് പി പി ദിവ്യക്ക് ജാമ്യം. കണ്ണൂർ ജില്ല വിട്ട് പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്‌ ഒക്ടോബർ 29നാണ് ദിവ്യയെ അറസ്‌റ്റുചെയ്‌തത്‌. 

ഒക്ടോബർ 15നാണ്‌ നവീൻബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്‌. കണ്ണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച്‌ ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ്‌ പള്ളിക്കുന്നിലെ ക്വാർട്ടേ‍ഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശ്രീകണ്‌ഠാപുരത്തിനടുത്ത്‌ നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ്‌ അനുവദിക്കുന്നതിന്‌ എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട്‌ നവീൻ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.

Share news