ചരിത്രം ആവർത്തിച്ച് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ

.
കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ല കായികമേളയിൽ സീനിയർ ഓവറോൾ, സീനിയർ ഗേൾസ് ഓവറോൾ, സീനിയർ ബോയ്സ് ഓവറോൾ, ജൂനിയർ ബോയ്സ് ഓവറോൾ എന്നിവ നേടി സബ് ജില്ല കായിക കിരീടം നിലനിർത്തി. സമ്മാന ദാന ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് നിർവ്വഹിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന കായികമേളയിൽ രണ്ടായിരത്തിൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ചിത്രേഷ് പിജി, എച്ച് എം ബീന കെ സി, പി ടി എ പ്രസിഡണ്ട് എം നിഷിത്ത് കുമാർ, കായികാധ്യാപകൻ ഹർഷകുമാർ, സ്കൂളിലെ കായിക താരങ്ങൾ എന്നിവർ ട്രോഫികൾ ഏറ്റുവാങ്ങി.
