പോസ്റ്റ്മാനെ ആക്രമിച്ച കേസ്; പ്രതി റിമാൻഡിൽ

കൊയിലാണ്ടി: പോസ്റ്റ്മാനെ ആക്രമിച്ച കേസിൽ പ്രതി റിമാൻഡിൽ. പെരുവെട്ടൂർ കാക്രാട്ട് കുന്ന് ഉജ്ജ്വൽ ഉണ്ണി (23) നെയാണ് റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുറുവങ്ങാട് ഹെൽത്ത് സെൻ്ററിന് സമീപത്ത് കത്തുകൾ വിതരണം ചെയ്യാൻ സൈക്കിളിൽ പോവുകയായിരുന്ന അഖിൽ എസ് ദേവാജിനെ ബൈക്കിൽ എത്തിയ പ്രതി സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചവിട്ടുകയും ഹെൽമറ്റ് കൊണ്ട് തലക്കടിക്കുകയുമായിരുന്നു. കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ് ഐ.ആർ.വി ബിജു, മണി, തുടങ്ങിയവർ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
