‘2 മില്ല്യൻ പ്ലഡ്ജ്’ പരിപാടിയുടെ പോസ്റ്റർ പ്രചാരണം ആരംഭിച്ചു
കൊയിലാണ്ടി: ജില്ലാ പഞ്ചായത്ത് ജൂൺ 26 ന് നടപ്പിലാക്കുന്ന ‘2 മില്ല്യൻ പ്ലഡ്ജ്’ എന്ന പരിപാടിയുടെ പോസ്റ്റർ പ്രചാരണം പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൻ, ജോ. ബി പി ഒ സതീഷ് കുമാർ, എച്ച് സി മനോജ്, പി എൻ എം പ്രദിപ്, ബിന്ദു എബ്രഹാം എന്നിവർ സംസാരിച്ചു.



