ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നില ഗുരുതരം

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ന്യുമോണിയ ബാധിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യനില ഇന്ന് കൂടുതൽ ഗുരുതരമായി എന്നാണ് വിവരം. അദ്ദേഹത്തിൻ്റെ രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയയാണ് ബാധിച്ചത്. നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മാർപ്പാപ്പയ്ക്ക് ആൻ്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആരോഗ്യ നില ഗുരുതരമായതറിഞ്ഞ് നിരവധി പേരാണ് ആശുപത്രിയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
