KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയം സുവർണ ജൂബിലി അഘോഷം: ആവണിപ്പൊന്നരങ്ങ് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് കലാലയം സുവർണ ജൂബിലി അഘോഷത്തിൻ്റെ സമാപന പരിപാടിയായ ആവണിപ്പൊന്നരങ്ങിൻ്റെ കൊടിയേറ്റം നടന്നു. നൂറ് കണക്കിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും സാക്ഷിയാക്കി പ്രസിഡണ്ട് യു. കെ രാഘവൻ  പതാക ഉയർത്തി. തുടർന്ന് കന്മന ശ്രീധരൻ മാസ്റ്റർ ജൂബിലി സന്ദേശം നൽകി. ചടങ്ങിൽ  അഡ്വ. കെ.ടി. ശ്രീനിവാസൻ, ശിവദാസ് കാരോളി, ശിവദാസ് ചേമഞ്ചേരി, സുനിൽ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു.
Share news