പൂക്കാട് കലാലയം കളിയാട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ നടക്കുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളിയാട്ടത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്ത അഭിനയ പ്രതിഭ ശ്രീലക്ഷ്മി ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ ഡോ. ഇ. ശ്രീജിത് അധ്യക്ഷത വഹിച്ചg.

യോഗത്തിൽ ശിവദാസ് കാരോളി, സുനിൽ തിരുവങ്ങൂർ, വാഴയിൽ ശിവദാസൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘംസംഘം ജനറൽ കൺവീനർ വി.വി. മോഹനൻ സ്വാഗതവും ക്യാമ്പ് കൺവീനർ പി. പി. ഹരിദാസൻ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ചിൽഡ്രൻസ് തിയേറ്റർ അoഗങ്ങൾ ഒരുക്കിയ ലഹരി വിരുദ്ധ നാടകവും
അരങ്ങേറി.
