KOYILANDY DIARY.COM

The Perfect News Portal

പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവാഹ പാരായണ യജ്ഞം ആരംഭിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ് ദേവീ ഭാഗവത പാരായണവും, നവാഹ പാരായണയജ്ഞവും ആരംഭിച്ചു. വിജയദശമി വരെ വിവിധ പുജകളും, പ്രത്യേക വഴിപാടുകളും ഉണ്ടായിരിക്കും. നവമി ദിവസമായ ബുധനാഴ്ചയാണ് പൊങ്കാല സമർപ്പണം, വിജയദശമി നാളിൽ ഗ്രന്ഥം എടുപ്പും, എഴുത്തിനിരുത്തും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ സർവൈശ്വര്യ പൂജ, കുടുംബാർച്ചന, ഗായത്രി ഹോമം തുടങ്ങിയവയും നടത്തുന്നുണ്ട്.

Share news