ഡൽഹി ചലോ മാർച്ചിൽ കർഷകർക്കെതിരെ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിൽ കർഷകർക്കെതിരെ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്. പഞ്ചാബ് – ഹരിയാന അതിര്‍ത്തിയിലാണ് സംഘര്‍ഷം. പ്രതിഷേധക്കാർക്ക് നേരെ ഹരിയാന പൊലീസാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. കര്‍ഷകരുടെ ട്രക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് കർഷകർക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചത്.

ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളിൽ ഇന്നലെ രാത്രിയോടെ കർഷകർ എത്തിയിരുന്നു. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി വൈകി കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് കർഷകർ മാർച്ചുമായി മുന്നോട്ട് പോയത്.

