ലഹരി മാഫിയക്കെതിരെ പോലീസ് പട്രോളിംഗ് ശക്തമാക്കണം – NCP
കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന ലഹരി മാഫിയകളുടെയും , മോഷ്ടാക്കളുടേയും സമൂഹ്യ വിരുദ്ധരുടേയും ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് NCP കൊയിലാണ്ടി മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വിഖ്യാത സസ്യശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെയും പ്രമുഖ സോഷ്യലിസ്റ്റ് എം.കെ. പ്രേംനാഥിന്റെയും വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

NCP സംസ്ഥാന സിക്രട്ടറി സി. സത്യചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഇ.എസ്. രാജൻ, ചേനോത്ത് ഭാസ്കരൻ , പത്താലത്ത് ബാലൻ, ആലിക്കുട്ടി, ടി.എം.ശശിധരൻ, വത്സൻ മഠത്തിൽ പ്രസാദ് കൊല്ലം എന്നിവർ സംസാരിച്ചു.
