KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് ബാൻഡുകൾ വിതരണം ചെയ്ത് പൊലീസ്.

ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ബാൻഡുകൾ വിതരണം ചെയ്ത് പൊലീസ്. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്.

തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെ പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.

 

Share news