KOYILANDY DIARY.COM

The Perfect News Portal

യമുന നദിയില്‍ വീണ്ടും വിഷപ്പത

ഡല്‍ഹി: യമുന നദിയില്‍ വീണ്ടും വിഷപ്പത. കാളിന്ദി കുഞ്ച് ഏരിയയില്‍ വെള്ളിയാഴ്ച രാവിലെയാണ് വിഷപ്പതയുണ്ടായത്. ഡല്‍ഹിയില്‍ പുക മഞ്ഞ് നിറഞ്ഞ് വായു മലീമസമായി. നഗരം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഗൗരവം വെളിവാക്കുന്നതാണ് വിഷപ്പത എന്നാണ് റിപ്പോർട്ടുകൾ.

ഡല്‍ഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക 293 ആയി താണു. നിലവില്‍ പുവര്‍ കാറ്റഗറിയിലാണ് ഡല്‍ഹി. യമുന നദിയില്‍ മനുഷ്യ വിസര്‍ജ്ജ്യത്തിന്റെ അളവു കൂടുന്നുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. നൂറ് മില്ലിലിറ്ററില്‍ 4,900,000 എംപിഎന്‍ ആയാണ് വര്‍ധിച്ചത്. സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 2500 യൂണിറ്റിന്റെ 1959 മടങ്ങാണിത്. യമുനാനദിയിലെ ഏറ്റവും ഉയർന്ന മലിനീകരണതോതാണിത്.

Share news