കേരള മഹിളാ സംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഉള്ള്യേരിയിൽ തുടക്കമായി
കേരള മഹിളാ സംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഉള്ള്യേരിയിൽ തുടക്കമായി വൈകീട്ട് നടന്ന പ്രകടനത്തോടുകൂടി ടി. സരോജിനി നഗറിൽ നടന്ന പൊതുസമ്മേളനം കേരള മഹിളാസംഘം ജനറൽ സിക്രട്ടറി അഡ്വ. പി. വസന്തം ഉദ്ഘാടനം ചെയ്തു. വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. രാഖി കുമാർ, പി.പി. വിമല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കെ.ടി. കല്യാണി ടീച്ചർ അധ്യക്ഷത വഹിച്ചു. റീനമുണ്ടങ്ങോട് സ്വാഗതം പറഞ്ഞു.

ഞായറാഴ്ച രാവിലെ ടി. ഭാനുമതി ടീച്ചർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കേരള മഹിളാസംഘം ജോ. സിക്രട്ടറി ഡോ. ആർലതാ ദേവി ഉദ്ഘാടനം ചെയ്യും. സി.പി.ഐ. ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, എം.എസ്. താര തുടങ്ങിയവർ സംസാരിക്കും.
