KOYILANDY DIARY.COM

The Perfect News Portal

ക്യു.എഫ്.എഫ്.കെ സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ചു

കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിൻ്റെ നേതൃത്വത്തിൽ അന്തരിച്ച സംവിധായകൻ സിദ്ദിഖ് അനുസ്മരണം നടത്തി. കൊയിലാണ്ടി മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നു. കഴിഞ്ഞ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിൽ  അദ്ദേഹത്തിന്റെ സാന്നിധ്യം കൊയിലാണ്ടിയിൽ ഉണ്ടായിരുന്നത് അനുസ്മരണയോഗത്തിൽ അംഗങ്ങൾ പങ്കുവെച്ചു.
 ക്യു എഫ് കെയുടെ രണ്ടാമത് ചലച്ചിത്ര സമഗ്ര സംഭാവന പുരസ്കാരം സ്വീകരിക്കാനാണ് ഏപ്രിൽ 30ന്  മഹാസംവിധായകൻ കൊയിലാണ്ടിയിൽ എത്തിയത്.  ക്യു എഫ് എഫ് കെ  പ്രസിഡണ്ട് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രക്ഷാധികാരി അലി കെ വി, വൈസ് പ്രസിഡണ്ട് ഷീജ രഘുനാഥ്‌, ഹരി ക്ലാപ്സ്, ജന നന്തി, ശിവപ്രസാദ്, എന്നിവർ  സിദ്ധിഖ് അനുസ്മരണം നടത്തി. മകേശൻ നടേരി, ബബിത, ആൻസി, വിശാഖ് എന്നിവർ സംബന്ധിച്ചു. ജന. സെക്രട്ടറി കിഷോർ മാധവൻ സ്വാഗതവും ട്രഷറർ ആൻസൻ ജേക്കബ് നന്ദിയും പറഞ്ഞു.
Share news