KOYILANDY DIARY.COM

The Perfect News Portal

പയ്യോളി അയനിക്കാട് ദേശീയപാതയിൽ പിക്കപ്പ് വാഹനം കത്തി നശിച്ചു

പയ്യോളി അയനിക്കാട് ദേശീയപാതയിൽ പിക്കപ്പ് വാഹനം കത്തി നശിച്ചു. ഇന്ന് രാവിലെ സർവ്വീസ് റോഡിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കെ പിക്കപ്പ് വാഹനത്തിൽ നിന്ന് പുകയുയർന്നതോടെ ഡ്രൈവർ ഉടനെ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് നിമിഷ നേരംകൊണ്ട് തീ ആളിക്കത്തി.

തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ഫയർ എക്സ്റ്റെൻഷൻ സിലിണ്ടർ എത്തിച്ച് പരമാവധി തീ ഉയരുന്നത് പിടിച്ച് നിർത്തിയെങ്കിലും സാവകാശം കത്തിയമരുകയായിരുന്നു.  വടകരയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീ പൂർണ്ണമായും അണച്ചു. കെഎസ്ഇബിക്ക് വേണ്ടി കരാറടിസ്ഥാനത്തിൽ ഓടുന്ന പികെ സുൽഫിക്കൽ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനമാണെന്നാണ് അറിയുന്നത്.

Share news