KOYILANDY DIARY.COM

The Perfect News Portal

സബ്ബ് ജില്ലാ സ്കൂൾ കായിക മേളയിൽ അഭിമാനനേട്ടവുമായി പെരുവട്ടൂർ എൽ. പി. സ്കൂൾ

കൊയിലാണ്ടി സബ്ബ് ജില്ലാ സ്കൂൾ കായിക മേളയിൽ അഭിമാനനേട്ടവുമായി പെരുവട്ടൂർ എൽ. പി. സ്കൂളിലെ മിന്നും താരങ്ങൾ. ചരിത്രമുറങ്ങുന്ന കൊയിലാണ്ടി സ്റ്റേഡിയത്തിൽ പെരുവട്ടൂർ എൽ. പി യിലെ കുരുന്നു പ്രതിഭകൾ ഇന്ന് വെന്നിക്കൊടി പറത്തി കിരീടമണിഞ്ഞു. 65 വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് മത്സരാർതിഥകളോട് മല്ലടിച്ച് LP വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കൂടാതെ കിഡീസ് വിഭാഗത്തിലും ഓവറോൾ ചാമ്പ്യ ൻമാരായി.
ഭാവി വാഗ്ദാനങ്ങളായി പുതിയ വേഗവും സമയവും തിരുത്തിക്കുറിച്ച് അനുജ്റാമും ദേവ ദർശും വ്യക്തിഗത ചാമ്പ്യൻഷിപ്പ് കിരീട മണിഞ്ഞു. 16 മിടുമിടുക്കരാണ് മത്സരത്തിൽ പങ്കെടുത്തത്. പരിമിതികളിലും നിരന്തര പരിശീലനത്തിലൂടെ നേടിയ ഈ വിജയത്തിന് തിളക്കമേറെയാണ്. വിജയികൾക്കും പിന്തുണച്ചവർക്കും കായിക പ്രേമികൾക്കും അഭിമാനിക്കാം ഈ ചരിത്രനേട്ടത്തിൽ..
Share news