പേരാമ്പ്ര നീലോത്ത് ഉണ്ണി നായർ (80)
പേരാമ്പ്ര നീലോത്ത് ഉണ്ണി നായർ (80) നിര്യാതനായി. രണ്ട് മാസം മുമ്പ് പേരാമ്പ്ര ടൗണിൽ നിന്നും വീണ് കഴുത്തിൻ്റെ എല്ല് പൊട്ടി ചികിത്സയിലായിരുന്നു. 1975 ൽ അടിയന്തിരാവസ്ഥയിൽ പേരാമ്പ്ര ലോക്കലിലെ മൊഴോത്ത് ചാൽ കേന്ദ്രമായി രൂപീകരിച്ച സി പി ഐ (എം) പാർടി ബ്രാഞ്ചിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചു.’ ജില്ലാക്കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ. കുഞ്ഞമ്മദ് മാസ്റ്റർ, എ കെ ബാലൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി കെ അശോകൻ, പി എം രാഘവൻ, കെ എം ബാലകൃഷണർ, പി കൃഷ്ണദാസ്, കനകദാസ് പേരാമ്പ്ര എന്നിവർ അന്ത്യോപചാരമർപ്പിച്ചു. ബീഡിത്തൊഴിലാളി, പാക്കിംഗ് തൊഴിലാളി, ലോട്ടറി തൊഴിലാളി എന്നീ നിലകളിൽ ജോലി ചെയ്തിട്ടുണ്ടു്. ഭാര്യ: ജാനു. മക്കൾ: രമ (കൂത്താളി), പ്രശാന്ത് (ബഹറിൻ). മരുമക്കൾ: സത്യൻ (ഖത്തർ) ലിജി (കിഴക്കൻ പേരാമ്പ്ര).
