പയ്യോളി മേഖലാ സമിതി ലൈബ്രറി പ്രവർത്തക സംഗമം സംഘടിപ്പിച്ചു

പയ്യോളി: ഗ്രന്ഥശാല ദിനാചരണത്തിൻ്റെ ഭാഗമായി ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതി ലൈബ്രറി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ലൈബ്രറി കൌൺസിൽ ജില്ലാ കമ്മിറ്റി അംഗം കെ വി രാജൻ ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭയിലും തുറയൂർ പഞ്ചായത്തിലും ഉൾപ്പെടുന്ന കൌൺസിൽ അംഗീകാരമുള്ള ലൈബ്രറികളുടെ കൂട്ടായ്മയാണ് പയ്യോളി മേഖലാ സമിതി.

ഗ്രന്ഥശാല പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനും ഊർജിതപ്പെടുത്തുന്നതിനും മേഖലാ സമിതി നിർണായക പങ്കു വഹിക്കുന്നു. മേഖലാസമിതി പുന:സംഘടനയും ഭാവി പ്രവർത്തനങ്ങളുടെ പദ്ധതി ആവിഷ്കാരവും നടന്നു. റീഡിങ് തിയേറ്റർ, നാടക ശാല, കർഷക സദസ്സ്, വയോജന സംഗമം, യുവ വേദി, ബാലകലോത്സവം എന്നീ പരിപാടികൾ വിവിധ അംഗ ലൈബ്രറികൾ കേന്ദ്രീകരിച്ചു നടത്താൻ യോഗം തീരുമാനിച്ചു. ചെയർമാൻ പി എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ ജയകൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ വി ചന്ദ്രൻ, എ കെ ദേവദാസ്, വി കെ ബിജു, എ ടി ചന്ദ്രൻ, അനിൽ കുമാർ, ടി കെ കണ്ണൻ, എം പി ബാബു, കാട്ടടി ഇസ്മത്ത്, നികേഷ് കെ കെ എന്നിവർ സംസാരിച്ചു. മേഖലാ സമിതി ഭാരവാഹികളായി
പി. എം. അഷറഫ് ചെയർമാൻ, കെ ജയകൃഷ്ണൻ കൺവീനർ ഉൾപ്പെടെ 15 അംഗങ്ങളെ
പയ്യോളി മേഖലാ സമിതി തിരഞ്ഞെടുത്തു.
