KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശം പേ പാർക്കിംഗ് വരുന്നു

.

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശം റെയിൽവെയുടെ പേ പാർക്കിംഗ് വരുന്നു. ഇതിനായി സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്തുള്ള മരങ്ങൾ മുറിച്ചുമാറ്റി വെള്ളക്കെട്ടുള്ള ഭാഗങ്ങൾ നികത്തി ഗ്രൌണ്ടാക്കി മാറ്റിയിട്ടുണ്ട്. ജീവനക്കാർക്ക് ഇരിക്കാനുള്ള താൽക്കാലിക ഓഫീസും ഒരുങ്ങുന്നുണ്ട്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ കയറി പോകുന്നവരുടെ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് മറ്റ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വലിയ അസൌകര്യങ്ങളാണ് ഉണ്ടാക്കുന്നത് ഇതിന് മുമ്പും വാർത്തയായിരുന്നു.

പലപ്പോഴും റോഡിലേക്ക് വാഹനം കയറ്റിയിട്ട് പാർക്ക് ചെയ്ത് പോകുന്നതോടെ അപകടവും സംഭാവിക്കാറുണ്ട്. പ്രദേശത്ത് പന്തലായനി റോഡിലും മുത്താമ്പി റോഡിലുമായി നൂറുകണക്കിന് വാഹനങ്ങളാണ് റോഡിൻ്റെ ഇരു വശങ്ങളിലുമായി അനധികൃതമായി പാർക്ക് ചെയ്ത് പോകുന്നത്. പേ പാർക്കിംഗ് സൌകര്യം വരുന്നതോടെ ഇതിന് ചെറിയ പരിഹാരമാകുമെന്നാണ് കരുതുന്നത്. അടുത്ത ദിവസം മുതൽ പാർക്കിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. കണ്ണൂർ ജില്ലയിലെ ചെർപ്പുളശ്ശേരിയിലെ സ്വകാര്യ സംരഭകരാണ് ഇതിനായി കരാർ എടുത്തിട്ടുള്ളതെന്ന് അറിയുന്നു.

Advertisements

വാഹനങ്ങളുടെ ഫീസ് നിരക്ക്

  • ബൈക്കുകൾക്ക് 2 മണിക്കൂറിന് 5 രൂപയും ഒരു ദിവസത്തേക്ക് 25 രൂപയുമാണ് ഫീസ്.
  • വൈകല്യമുള്ളവർ ഉപയോഗിക്കുന്ന മുച്ചക്ര വാനങ്ങൾക്ക് 10 രൂപ (2 മണിക്കൂർ) മുതൽ ഒരു ദിവസത്തേക്ക് 30 രൂപ വരെയും
  • ഓട്ടോറിക്ഷ, കാറ്, ജീപ്പ്, വാൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് 30 രൂപ മുതൽ 100 രൂപവരെയും
  • ഹെവി വാഹനങ്ങൾക്ക് മിനിമം 70 രൂപയും 12 മണിക്കൂർ സമയത്തേക്ക് 250 രൂപവരെയുമാണ് നിരക്ക് നിശ്ചയിട്ടുള്ളത്.
Share news