KOYILANDY DIARY.COM

The Perfect News Portal

പാരന്റിംഗ് ക്ലിനിക്കുകള്‍ കൂടുതല്‍ സജീവമാക്കും; മന്ത്രി വി ശിവന്‍കുട്ടി

പാരന്റിംഗ് ക്ലിനിക്കുകള്‍ കൂടുതല്‍ സജീവമാക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രശ്‌നങ്ങളുള്ള രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനായി നിലവില്‍ ബ്ലോക്ക് തലങ്ങളില്‍ ഇതിനായി സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംരക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ഹോമുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം പ്രധാന അധ്യാപികയുടെ നിയന്ത്രണത്തില്‍ സ്‌കൂളുകളില്‍ ഹെല്‍പ് ബോക്‌സ് സ്ഥാപിക്കുമെന്നും എല്ലാ ആഴ്ചയും ഇത് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

Share news