KOYILANDY DIARY

The Perfect News Portal

പരശുരാം എക്‌സ്പ്രസിന് രണ്ട് ജനറല്‍ കോച്ച് കൂടി അനുവദിച്ചു

തിരുവനന്തപുരം: ദുരിതം പേറി യാത്ര തുടര്‍ന്നിരുന്ന പരശുരാം എക്‌സ്പ്രസിന് രണ്ട് ജനറല്‍ കോച്ച് കൂടി അനുവദിച്ചു. ഇതോടെ യാത്രക്കാര്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടിന് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സര്‍വീസ് നാഗര്‍കോവില്‍ വരെ എന്നത് കന്യാകുമാരിവരെയായി നീട്ടുകയും ചെയ്തു. മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാന്‍ കണ്ണൂര്‍- ഷൊര്‍ണൂര്‍ റൂട്ടിലും പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു.

Advertisements

നാല് ദിവസമാണ് ആഴ്ചയില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ആകെ 12 കോച്ചുകളുള്ള ഷൊര്‍ണൂര്‍ -കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് ട്രെയിന്‍ ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. വൈകിട്ട് 3.40 ന് ഷൊര്‍ണ്ണൂരില്‍ നിന്നും പുറപ്പെട്ട് 7.40 ന് കണ്ണൂരിലെത്തും. പരശുരാമില്‍ നാളെ മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. മംഗളൂരു- നാഗര്‍കോവില്‍ ട്രെയിനാണ് കന്യാകുമാരി വരെ നീട്ടിയത്.