പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ പാചകപ്പുര സമർപ്പണം

പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ പാചകപ്പുര സമർപ്പണം. ക്ഷേത്രത്തിലെ ഊട്ടുപുരയോടനുബന്ധിച്ച്, ഗോപിനാഥൻ ഡോക്ടർ സ്പോൺസർ ചെയ്ത പുതിയ പാചകപ്പുര ക്ഷേത്രം മേൽശാന്തി ശിവപ്രസാദ് നമ്പൂതിരിയുടെ പൂജാദികർമങ്ങളോടു കൂടി ക്ഷേത്രത്തിന് സമർപ്പണം ചെയ്തു.
ചടങ്ങിൽ ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് പ്രേമൻ കീഴ്ക്കോട്ട്, സെക്രട്ടറി എ.കെ.ഗീത, പുതിയപുരയിൽ മോഹനൻ, ഗോപിനാഥൻ ഡോക്ടറും കുടുംബവും, മറ്റു കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

