പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ ഫിസിയോതെറാപ്പി യൂണിറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരിൽ നിർമ്മിച്ച പുതിയ ഫിസിയോതെറാപ്പി യൂണിറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ പണികഴിപ്പിച്ചത്. യൂണിറ്റിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു.

ചടങ്ങിൻ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ കെ ജീവാനന്ദൻ മാസ്റ്റർ, ബിന്ദു സോമൻ, ബ്ലോക്ക് പഞ്ചായത് അംഗം രജില ടി എം, എച്ച് എം സി അംഗം പി കെ പ്രസാദ് എന്നിവർ സംസാരിച്ചു . മെഡിക്കൽ ഓഫീസർ ഡോ: ഷീബ കെ. ജെ സ്വാഗതവും ആശുപത്രി എച്ച് എസ് സാജൻ പി വി നന്ദിയും പറഞ്ഞു.

