പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വയോജന വികസനരേഖ ശില്പശാല

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വയോജന വികസനരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ജനപ്രതിനിധികളെയുംവയോജനവേദി അംഗങ്ങളുടെയും ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു. കിലാ ഫാക്കൽറ്റി കെ വി ബാലകൃഷ്ണൻ വിഷയാവതരണം നടത്തി.
.

.
അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എഎം സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി എം രജില, ഷീബാ ശ്രീധരൻ, സുഹറ ഖാദർ വയോജനവേദി പ്രതിനിധികളായ എം ടി രവീന്ദ്രൻ, ടിവി ചന്ദ്രഹാസൻ, കെ കെ ശങ്കരൻ , എം പ്രകാശൻ, ഇ വാസു, സുനീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ബ്ലോക്ക് ഹൗസിംഗ് ഓഫീസർ ശ്രീജേഷ് സ്വാഗതം പറഞ്ഞു.

