കേരളത്തിലെ പഞ്ചായത്തി രാജ് സംവിധാനം രാജ്യത്തിന് തന്നെ മാതൃക: മണിശങ്കർ അയ്യർ

കേരളത്തിലെ പഞ്ചായത്തി രാജ് സംവിധാനം രാജ്യത്തിന് തന്നെ മാതൃകയെന്ന് മണിശങ്കർ അയ്യർ. കേരളം ഒന്നാം സ്ഥാനത്താണ്, രാജ്യത്ത് വിവിധ പഞ്ചായത്തിരാജ് മാതൃകകളുണ്ട്. ഇതെല്ലാം സ്വാംശീകരിച്ച് അതിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇ കെ നായനാര്‍ അക്കാദമിയില്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രവും പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ത്രിദിന സെമിനാറിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

അതേസമയം കേന്ദ്രം തന്നാല്‍ തന്നു, തന്നില്ലെങ്കില്‍ തന്നില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അധികാര കേന്ദ്രീകരണത്തിന്റെ പുതിയ തലമാണ് രാജ്യത്ത് എന്നും ത്രിദിന സെമിനാറിൽ ‘അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും’ എന്ന വിഷയത്തിലുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍, കേരളം അധികാര വികേന്ദ്രീകരണ മാതൃകയാണ് പുലർത്തുന്നത്.

രാജ്യത്ത് ജനകീയാസൂത്രണം ശരിയായി നടക്കുന്നില്ല. അധികാരാവകാശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്നില്ല. ജി എസ് ടി അടക്കം പിടിച്ചു വെക്കുകയാണ്. എന്നാൽ, സംസ്ഥാനം അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി നല്‍കുന്നു. 20 വര്‍ഷത്തിനകം വികസിത, അര്‍ധ വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളം എത്തും. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

