പാലോറ ഹയർ സെക്കൻഡറി സ്കൂൾ 1991 ബാച്ച് വിദ്യാർത്ഥികൾ “നെല്ലിമരചോട്ടിൽ” എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു
ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്കൂൾ 1991 ബാച്ച് വിദ്യാർത്ഥികൾ “നെല്ലിമരചോട്ടിൽ” എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. 32 ടീച്ചേഴ്സും 100 ൽ അധികം വിദ്യാർത്ഥികളുമാണ് ഉള്ളിയേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തത്.

പാലോറ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി. പി. ദിനേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ. കെ. ഷാജു അധ്യക്ഷത വഹിച്ചു. അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം സംഘടിപ്പിച്ചു. ചടങ്ങിൽ സാഹിറ, ഇ. ബിന്ദു രാജൻ, ഷീജ മാണിക്കോത്ത്, അജിത്ത് കുമാർ, സുജിത്ത് കാരപ്പാടി തുടങ്ങിയവർ സംസാരിച്ചു. ഷിനിൽ പി പി. സ്വാഗതം പറഞ്ഞു.
