പളളിക്കര ടി പി ഉമ്മർ മാഷിൻ്റെ 18-ാം ചരമ വാർഷികം ആചരിച്ചു
.
പയ്യോളി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്ന പളളിക്കര ടി പി ഉമ്മർ മാഷിൻ്റെ 18-ാം ചരമ വാർഷികം പയ്യോളിയിൽ ആചരിച്ചു. ശാന്തി പാലിയേറ്റീവ് ക്ലിനിക് അങ്കണത്തിൽ കൈനോളി പ്രഭാകരൻ്റെ അദ്ധ്യക്ഷതയിൽ ഡോക്ടർ മെഹറൂഫ് രാജ് അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് രാജേന്ദ്ര കുൽകർണ്ണി പൂനെയുടെ പുല്ലാങ്കുഴൽ കച്ചേരി അരങ്ങേറി. കച്ചേരിക്ക് ശ്രീകാന്ത് ഭാവെ തബലയിൽ അകമ്പടി സേവിച്ചു. കണിയാരക്കൽ പ്രദീപൻ മാസ്റ്റർ നന്ദി പറഞ്ഞു.



