സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും കത്ത് നല്‍കി പാകിസ്ഥാൻ

ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്‍. സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും കത്ത് നല്‍കി പാകിസ്ഥാൻ. പാക് ജലവിഭവ സെക്രട്ടറി നാല് തവണയാണ് ജലശക്തി മന്ത്രാലയത്തിന് കത്തയച്ചത്. ഇന്ത്യയ്ക്ക് ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നത്.
