പി.ജയചന്ദ്രൻ സ്മൃതിയുമായി മ്യൂസിക്യൂ കൊയിലാണ്ടി “ഭാവഗാനങ്ങളുടെ മെഹ്ഫിൽ” സംഘടിപ്പിച്ചു

കൊയിലാണ്ടി: പി. ജയചന്ദ്രൻ സ്മൃതിയുമായി മ്യൂസിക്യൂ കൊയിലാണ്ടി “ഭാവഗാനങ്ങളുടെ മെഹ്ഫിൽ” സംഘടിപ്പിച്ചു. മെഹ്ഫിൽ സംഗീത ആസ്വാദകർക്ക് വേറിട്ട ഒരനുഭവമായി മാറി. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജിന്റെ നേതൃത്വത്തിൽ മ്യൂസിക്യൂവിലെ മുപ്പതോളം ഗായകർ ചേർന്ന് ഭാവഗാനങ്ങൾ അവതരിപ്പിച്ചു.

ബാലകൃഷ്ണൻ കരുവണ്ണൂർ തബലയിലും, ശരൺ ദേവ് ഹാർമ്മോണിയത്തിലും ഭാവഗാനങ്ങൾക്ക് പശ്ചാത്തലമൊരുക്കി. കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗ്യാലറിയി വെച്ച് നടന്ന പരിപാടിക്ക് എൻ.കെ. മുരളി സ്വാഗതം പറഞ്ഞു.

