ചാലിൽപറമ്പിൽ ഫുട്പാത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പി ബാബുരാജ് നിർവ്വഹിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് 17 മാടാക്കരയിൽ നിർമ്മിക്കുന്ന ചാലിൽപറമ്പിൽ ഫുട്പാത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ സുധ എം, വി സി റഫീഖ് എന്നിവർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർ എ കെ രതീഷ് സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ പ്രകാശൻ നന്ദിയും പറഞ്ഞു.

