സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: സൃഷ്ടി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ആഗസ്റ്റ് 11 ഞായറാഴ്ച ഉച്ചയ്ക്ക് 2:30ന് നടുവത്തൂർ സൗത്ത് എൽ പി സ്കൂളിൽ വെച്ച് നടക്കുകയാണ്.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള താമസക്കാരോ കീഴരിയൂർ പഞ്ചായത്തിലെ സ്കൂളിൽ പഠിക്കുന്നവരോ ആയ എൽപി യുപി വിഭാഗം വിദ്യാർത്ഥികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്. ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://surveyheart.com/form/
Advertisements

