ക്വിറ്റ് ഇന്ത്യ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: കോൺഗ്രസ്സ് ക്വിറ്റ് ഇന്ത്യ അനുസ്മരണം സംഘടിപ്പിച്ചു.. രാജ്യത്തിന്റെ ഭരണഘടനയും, ജനാതിപത്യ മതേതര മൂല്യങ്ങളും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ നിഷ്കാസനം ചെയ്യാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ അനുസ്മരണ പരിപാടി ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരക സ്ഥൂപത്തിന് സമീപം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് കെ പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.

വി പി ഭാസ്കരൻ ദേശീയോത്ഗ്രദന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെപിസിസി മെമ്പർമാരായ പി രത്നവല്ലി ടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, ഡിസിസി ഭാരവഹികളായ സുനിൽ മടപ്പള്ളി, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ മുരളീധരൻ, വി ടി സുരേന്ദ്രൻ, കെ വി ശോഭന, വിജയൻ കണ്ണൻചേരി, സത്യനാഥൻ മാടൻചേരി, അജയ് ബോസ്സ്, ഷബീർ എളവനകണ്ടി എന്നിവർ സംസാരിച്ചു.

