പതാക ഉയർത്തലും അനുമോദനവും സംഘടിപ്പിച്ചു
കൊയിലാണ്ടി: രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം കാവിൽ ബ്രദേഴ്സ് സമുചിതമായി ആഘോഷിച്ചു. എക്സ് സർവീസ് മാൻ സുരേഷ് പി. പതാക ഉയർത്തി. വിവധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയവരെ അനുമോദിച്ചു. കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര പരിസരത്തുനിന്നും മോഷണ കേസുകളിൽ പ്രതികളായ രണ്ടുപേരെ നൈറ്റ് ഡ്യൂട്ടിക്കിടെ പിടികൂടി പോലീസിന് ഏൽപ്പിച്ച പിഷാരികാവ് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരാനായ സുരേഷ് പി, സുരേഷ് ഉമ്മച്ചി വീട്ടിൽ എന്നിവരെയും,

കേരള മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ് ഹൈജമ്പ് വിഭാഗം ജേതാവായ അജിത് കുമാർ കോറുവീട്ടിൽ എന്നിവരെയാണ് അനുമോദിച്ചത്. പതിവുപോലെ പായസവിതരണവും ഉണ്ടായിരുന്നു. ചടങ്ങിൽ ക്ലബ് ഭാരവാഹികളായ സജിൻനാഥ്, മധു മീത്തൽ, ജിതേഷ് പാലക്കൽ എന്നിവർ നേതൃത്വം നൽകി.
