ചേമഞ്ചേരിയിൽ കൂട്ടിയിട്ട ജൈവ മാലിന്യത്തിന് തീപിടിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ ബ്ലൂ ഫ്ലാഗ് ബീച്ചിനടുത്ത് കൂട്ടിയിട്ട ജൈവ മാലിന്യത്തിന് തീപിടിച്ചു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് വെള്ളിമാടുകുന്ന്, ബീച്ച്, കൊയിലാണ്ടി എന്നീ സ്റ്റേഷനുകളിൽ നിന്നും ഓരോ യൂണിറ്റ് വാഹനങ്ങൾ എത്തി തീ പൂർണ്ണമായ അണച്ചു. ജെസിബി ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കിയാണ് തീ അണക്കാൻ സാധിച്ചത്.
.

.
കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ GR:ASTO പി കെ ബാബു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ എം സുകേഷ് കെ ബി ലിനീഷ് എം, രജിലേഷ് പി എം, സുബൈർ, ഹോം ഗാർഡുമാരായ രാജേഷ് കെ പി അനിൽകുമാർ രാംദാസ് വിച്ചിലേരി എന്നിവർ തീയണക്കുന്നതിൽ നേതൃത്വം നൽകി.
