ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 5-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ. ദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് കോൺഗ്രസ് പ്രസിഡണ്ട് അജിത്ത് തെക്കയിൽ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ പി, സരിത ടി, പ്രഭീഷ് കെ എം, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.
