ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ നിയമസഭ സന്ദർശിച്ചു

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ നിയമസഭ സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ എന്നിവർ കുടുംബാംഗങ്ങളെ സ്വീകരിച്ചു. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ, മകളുടെ മകൻ എന്നിവരാണ് സന്ദർശിച്ചത്.

കഴിഞ്ഞ ദിവസം സിപീക്കർ എ.എൻ. ഷംസീർ ഉമ്മൻ ചാണ്ടിയുടെ വീട് സംന്ദർശിച്ച് നിയമസഭ സമ്മേളനം നടക്കുന്ന സമയത്ത് സഭ സന്ദർശിക്കാൻ പ്രത്യേകം ക്ഷണിച്ചിരുന്നു.

