KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ തോട്ടടയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

കണ്ണൂർ: തോട്ടട ടൗണിൽ ടൂറിസ്റ്റ്‌ ബസ്സും മിനി കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച്‌ ബസ്‌യാത്രക്കാരൻ മരിച്ചു. ​27 പേർക്ക്‌ പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേ​ശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക്‌ ഗുരുതരമാണ്‌. പുലർച്ചെ 12.45-ഓടെയാണ്‌ അപകടം. മണിപ്പാലിൽനിന്ന്‌ പത്തനംതിട്ടയിലേക്ക്‌ പോകുകയായിരുന്ന കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ്‌ ബസ്സും തലശ്ശേരിയിൽ നിന്ന്‌ കണ്ണൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന മിനി കണ്ടെയ്‌നർ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌.
 

Share news