കോഴിക്കോട് നഗരത്തിൽ എം ഡി എം എ യുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ MDMA എത്തിച്ച് വിൽപന നടത്തുന്നയാൾ പിടിയിൽ പെരുമണ്ണ സ്വദേശി എടതൊടികയിൽ ഹൗസിൽ ഉമ്മർ ഫാറൂഖ് സി.കെ (38 ) ആണ് പെരുമണ്ണ റോഡിൽ പാലം ബസ്സ്റ്റോ പ്പിനടുത്ത് വച്ചാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 16.29 ഗ്രാം എംഡി എം.എ പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, എസ്.ഐ പ്രശാന്ത് R N ൻ്റെ നേത്യത്വത്തിന്നുള്ള പന്തീരാങ്കാവ് പോലീസും ചേർന്നാണ് പിടികൂടിയത്.

പെരുമണ്ണ ഭാഗത്ത് യുവാക്കളെയും, വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ കോഴിക്കോട് സിറ്റി ഡാൻസാഫിൻ്റെ അന്വേക്ഷണം നഗരത്തിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന ഉമ്മർ ഫാറൂഖിലെത്തുകയും ഉമ്മർ ഫാറൂഖിനെ നിരീക്ഷിച്ചിക്കുകയുമായിരുന്നു. സ്കൂട്ടറിൽ ബംഗളൂരുവിൽ നിന്നും എം ഡി എം.എയുമായി പെരുമണ്ണ ഭാഗത്തേക്ക് വരുമ്പോഴാണ് ഇയാൾ പിടിയിലാവുന്നത്. റെഡിമെയ്ഡ് ഡ്രസ്സിൻ്റെ ഓർഡർ നൽകാൻ ബംഗളൂരുവിലേക്ക് പോയി വരുന്നതിൻ്റെ മറവിലാണ് ലഹരി കടത്ത്.

പോലീസ് പിടി കൂടാതിരിക്കാൻ ബസ്സിലും ട്രെയിനിലും പോകാതെ സ്വന്തം സ്കൂട്ടറിലാണ് ബംഗളൂരുവിലേക്ക് പോകുന്നതും വരുന്നതും. മുമ്പ് നല്ലളം പോലീസ് സ്റ്റേഷനിൽ പൂഴി കളവ് ചെയ്ത് കടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. പിടികൂടിയ ഉമ്മർ ഫാറൂഖിൽ നിന്നും ലഭിച്ച വിവരത്തിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ലഹരി കടത്തിലെ മുഖ്യ കണ്ണികളെകുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഡാൻസാഫ് ടീമിലെ എസ്.ഐ മാരായ മനോജ് എടയേടത്ത് , അബ്ദുറഹ്മാൻ. കെ, എ.എസ്.ഐ അനീഷ് മുസ്സേൻവീട്, എസ്.സി പി ഒ മാരായ കെ അഖിലേഷ്, സുനോജ് കാരയിൽ, എം.കെ ലതീഷ്, പി.കെ സരുൺ കുമാർ, എൻ.കെ ശ്രീശാന്ത്, എം ഷിനോജ്, ടി.കെ താഫീക്ക്, പി അഭിജിത്ത്, പി.കെ ദിനീഷ്, കെ.എം മുഹമദ് മഷ്ഹൂർ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐ ഫിറോസ്, ScPo പ്രമോദ് പി, അൻഷാദ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
