കൺസ്യൂമർ ഫെഡ് സഹകരണത്തോടെയുള്ള ഓണച്ചന്തകൾക്ക് തുടക്കം
ഫറോക്ക്: കൺസ്യൂമർ ഫെഡ് സഹകരണത്തോടെയുള്ള ഓണച്ചന്തകൾക്ക് ജില്ലയിൽ തുടക്കം. ജില്ലാ ഉദ്ഘാടനം ഫറോക്ക് സഹകരണ ബാങ്കിന്റെ ഓണച്ചന്ത തുറന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ എൻ എം ഷീജ മുഖ്യാതിഥിയായി. കൺസ്യൂമർ ഫെഡ് അസി. റീജണൽ മാനേജർ വൈ എം പ്രവീൺ റിപ്പോർട്ട് അവതരിപ്പിച്ചു.

സർക്കാർ സബ്സിഡിയോടെയുള്ള സാധനങ്ങൾക്കുപുറമെ മറ്റു നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും വിലക്കുറവിൽ ലഭിക്കും. ഉദ്ഘാടനച്ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ടി കെ സേതുമാധവൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ പി ബിജിഷ്, കെ കമറുലൈല, കെ ടി എ മജീദ്, ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ ഡയറക്ടർ ടി രാധാ ഗോപി, ബാങ്ക് ഡയറക്ടർമാരായ കെ ബാബുരാജ്, ഐ പി മുഹമ്മദ്, സിഡിഎസ് അധ്യക്ഷ പി ഷിനി, ഐ ടി ബാലസുബ്രഹ്മണ്യൻ, കെ ടി കബീർ, വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് മുണ്ടോളി ഉമ്മർകോയ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ. സജിത് കുമാർ നന്ദിയും പറഞ്ഞു.
