KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂരിൽ ഓണച്ചന്ത ആരംഭിച്ചു

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണച്ചന്ത പെരുവട്ടൂരിൽ ആരംഭിച്ചു. ആദ്യകിറ്റ് കിറ്റ് നമ്പ്രത്ത് കുറ്റി കുഞ്ഞിക്കേളപ്പന് നൽകി ബാങ്ക് പ്രസിഡണ്ട് അഡ്വ. കെ വിജയൻ ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വിപണിയിലെ വിലക്കയറ്റം ഓണാഘോഷങ്ങൾക്ക് തടസമാവാതിരിക്കാൻ ചന്ത പരമാവധി സാധാരണക്കാരിലേക്കെത്തിക്കുമെന്ന് അഡ്വ. കെ. വിജയൻ പറഞ്ഞു. വാർഡ് കൗൺസിലർ ചന്ദ്രിക ടി. അധ്യക്ഷത വഹിച്ചു.
കൌൺസിലർമാരായ രജീഷ് വെങ്ങളത്ത് കണ്ടി, ജിഷ പുതിയേടത്ത്, സുധ സി, പൂതക്കുറ്റി ചന്ദ്രൻ, മുരളി തോറോത്ത്, സി.പി. മോഹനൻ, ജാനറ്റ്, ശൈലജ, ഷംനാസ് എം. പി എന്നിവർ സംസാരിച്ചു. രാഹുൽ ഉണ്ണികൃഷ്ണൻ, ഹാഷിം വലിയമങ്ങാട് എന്നിവർ നേതൃത്വം നൽകി. ബാങ്ക് സെക്രട്ടറി ലത കെ. ടി സ്വാഗതം പറഞ്ഞു.
Share news